Free shipping on orders above ₹999

Once Upon a Time
Back to the shelf

Poem · Featured

Kalleriyuka

Moly Thattil

₹149

10 in stock

പാപം ചെയ്തവരാൽ പിടിക്കപ്പെട്ടവരുടെ ലോകം; ഏറ് കൊള്ളുന്നവരെക്കാൾ ക്രൂരമാണ് എറിയുന്നവരുടെ ലോകം; ഈ ലോകത്തിൽ വിമോചനം നൽകൽ - അതിന് ജീവന്റെ വിലയുണ്ട്. ആ വിലയുടെ ജ്വലനമുണ്ട് ഇവിടെ ചൊല്ലും കവിതകളിൽ. ഓരോന്നിൽ നിന്ന് ഓരോന്നിലേക്ക് വായിച്ച് ഇറങ്ങുമ്പോൾ ഉള്ളിൽ ജ്വാലയായ് തീരുന്നു ജീവിതാനുഭവങ്ങൾ 'തൊടുന്നുണ്ട് ഇതിലെ ഓരോ വാക്കിലും' ഈ തിരിച്ചറിവാണ് ഇവിടെ സത്യം. മരിച്ചുപോയ മുറ്റങ്ങളിൽ പൊലിഞ്ഞുപോയ പ്രണയങ്ങൾ, മാറിലെ സ്നേഹത്തിൽ വിഷംകലർത്തിയ ചങ്ങാതങ്ങൾ; ഗർഭപാത്രത്തിനേക്കാളും ചതിവും ശാപവും; ഗൃഹാതുരത്വം മാത്രമായ് മരണപത്രവും; തോരാതെ പെയ്യുന്നു തുലാവർഷങ്ങളിൽ. കവയത്രിയുടെ ജീവിത കാൽപ്പനികതയ്ക്കു പ്രണാമം. ഞാനെന്ന സത്യത്തിൽനിന്ന് നീ എന്ന പരമസത്യത്തിലേക്ക് എത്തുവാനാവുന്നില്ലല്ലോ - ഇതൊരു തേങ്ങലായ് വിങ്ങലായ് തീരാതെ തീരുന്നു - ഒടുക്കമില്ലാത്ത തുടക്കങ്ങളുടെ പോരാട്ടങ്ങൾ ഓരോ കവിതയിലും ശ്വസിക്കുന്നു. കണ്ണുനീരിന്റെ തുണയില്ലാതെ വായിക്കാനാവില്ല ആർക്കും ഇതിലെ ഒന്നും

ISBN 9788168867031

Kalleriyuka | Adiniru