Free shipping on orders above ₹999

Once Upon a Time
Back to the shelf

Malayalam · Memoir · Featured

Prathinidhi

Anoop M Sreedharan

₹140

10 in stock

പൊതുവേ നമ്മുടെ സാഹിത്യത്തിൽ, സമൂഹത്തിന്റെ നാനാമേഖലകളിലുമുള്ളവരെക്കുറിച്ച് ധാരാളമായി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ; വിപണിയുടെ അദൃശ്യമായ നാഡികളിലൂടെ ദിവസവും സഞ്ചരിക്കുന്ന സെയിൽസ് പ്രതിനിധിയുടെ ജീവിതം അപൂർവമായേ എഴുതപ്പെട്ടിട്ടുള്ളൂ. ഒരു ഉൽപ്പന്നം കടയിലെത്തുന്നതിനുമുമ്പ് എത്രയോ മനുഷ്യരുടെ വിയർപ്പും പ്രതീക്ഷയും അതിനുപിന്നിലുണ്ടെന്ന് ഉപഭോക്താവ് അറിയാറില്ല. ആ മറഞ്ഞുനിൽക്കുന്ന ലോകത്തിലേക്കുള്ള വാതിലാണ് ‘പ്രതിനിധി’ തുറക്കുന്നത്. പ്രതിനിധി പഴയൊരു സെയിൽസ് കാലത്തിന്റെ ഓർമ്മപ്പുസ്തകം മാത്രമല്ല. പുതിയ തലമുറയ്ക്കുള്ള ഒരു തൊഴിൽപാഠവുമാണ്. വിജയത്തിന് കുറുക്കുവഴികളില്ലെന്നും സ്ഥിരതയ്ക്ക് പകരം നിൽക്കുന്ന സാങ്കേതികവിദ്യയില്ലെന്നും മനുഷ്യനെ മനസ്സിലാക്കാതെ ഒരു വിപണിയെയും മനസ്സിലാക്കാനാവില്ലെന്നും ഈ കൃതി ഓർമ്മിപ്പിക്കുന്നു.

ISBN 9788199251359

Prathinidhi | Adiniru