Free shipping on orders above ₹999

Once Upon a Time
Back to the shelf

Self help / Motivation · Malayalam · Memoir · Featured

Sadhante Sandesham

Ashok Sadan

₹299

10 in stock

ഒരു ചോദ്യം...നിങ്ങൾ ഇതുവരെ ജീവിച്ചത് നിങ്ങളുടെ സ്വന്തം ജീവിതമാണോ? അതോ... കുടുംബം, സമൂഹം, ഭയം, ഓർമ്മകൾ, വിജയങ്ങൾ, പരാജയങ്ങൾ, വിശ്വാസങ്ങൾ, മറ്റുള്ളവരുടെ അഭിപ്രായങ്ങൾ ഇവയെല്ലാം ചേർത്ത് നിങ്ങൾക്കായി ആരോ എഴുതിയ ഒരു സ്ക്രിപ്റ്റ് മാത്രമാണോ നിങ്ങളുടെ ജീവിതം?നമ്മൾ സന്തോഷം അന്വേഷിക്കുന്നു... പക്ഷെ സന്തോഷം തേടുന്ന ആ 'ഞാൻ' ആരാണെന്ന് ഒരിക്കലെങ്കിലും അന്വേഷിച്ചിട്ടുണ്ടോ?ഈ പുസ്തകം നിങ്ങൾക്ക് പുതിയ വിശ്വാസങ്ങൾ നൽകില്ല. നിങ്ങളെ ആരുടെയും അനുയായിയാക്കില്ല. അത്ഭുതവാഗ്ദാനങ്ങളോ ജീവിത വിജയത്തിന്റെ കുറുക്കു വഴികളോ ഇതിൽ ഇല്ല. പക്ഷെ... ചില ചോദ്യങ്ങൾ നിശ്ചയമായും ഈ പുസ്തകം നിങ്ങളുടെ മുന്നിലേക്ക് വയ്ക്കും. ആ ചോദ്യങ്ങൾ ചിലപ്പോൾ നിങ്ങളെ അസ്വസ്ഥനാക്കും. ചിലപ്പോൾ നിശ്ശബ്ദനാക്കും. ചിലപ്പോൾ നിങ്ങളുടെ ഏറ്റവും ഉറച്ച വിശ്വാസങ്ങളെത്തന്നെ ചോദ്യം ചെയ്യും.പക്ഷെ... ആ ചോദ്യങ്ങൾ നിങ്ങളെ നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ കണ്ടെത്തലിലേക്ക് നയിച്ചേക്കാം.സദന്റെ സന്ദേശങ്ങൾ വായിക്കേണ്ട ഒരു പുസ്തകമല്ല. പക്ഷെ... അനുഭവിക്കേണ്ട ഒരു യാത്രയാണ്. കാരണം ചില പുസ്തകങ്ങൾ അറിവ് നൽകും. ചില പുസ്തകങ്ങൾ നിങ്ങളെത്തന്നെ തിരികെ നൽകും. ഈ പുസ്തകം ഒന്നിലേക്കുമുള്ള ഉത്തരങ്ങളല്ല. ഇത് നിങ്ങളെ വിശ്വസിപ്പിക്കാനും ശ്രമിക്കുന്നില്ല. പക്ഷെ സൂചനകളുണ്ട്...മൂന്ന് ദിശകളിലേക്ക്... ഒന്ന്: നിങ്ങളിലേക്ക്... രണ്ട്: നിങ്ങളിലേക്ക്... മൂന്ന്: നിങ്ങളിലേക്ക്...ജീവിതത്തെ മാറ്റുന്നത് പുതിയ അറിവുകൾ മാത്രമല്ല. കാഴ്ചപ്പാടുകളാണ്. ആ കാഴ്ചപ്പാടുകളിലേക്കുള്ള ക്ഷണമാണ്... സദന്റെ സന്ദേശങ്ങൾ.

ISBN 9788168568761

Sadhante Sandesham | Adiniru