
Red Alert
₹135
ജാഗ്രതയുള്ള മൊഴിവഴക്കമാണ് ശ്രീ. അച്യുത് എ. രാജീവിന്റെ കവിതകളുടെ സവിശേഷത. എപ്പോഴും 'ലൈവാ'യ ഭാഷയും ഭാവനയും സൂക്ഷിക്കുന്ന പുതുകവിതയുടെ ലോകത്താണ് ഈ കവിതകളുടെ വാസം.ഇനി ഒരുനാൾ സാഹചര്യങ്ങളാൽ എന്നെക്കുമായ് താഴിട്ട് പൂട്ടി മറ്റെങ്ങോട്ടോ കൂട്ടുമാറിയെന്നിരിക്കാം നാംഎങ്കിലും കല്ലും മണ്ണുമായ മെയ് വിട്ടിറങ്ങി വീടിന്റെ ആത്മാവ് അന്നുമുതൽ നമ്മളിൽ കൂടിയിരിക്കും ഒഴിയാത്ത ഗൃഹാതുരത്വമായ്എന്ന് 'വീട്' എന്ന കവിതയിൽ കവി എഴുതുന്നുണ്ട്. വായനയ്ക്ക് ശേഷം ഈ സമാഹാരത്തിലെ കവിതകൾ നമുക്കുള്ളിൽ പലമട്ടിൽ കൂടിയിരിക്കുക തന്നെ ചെയ്യും. ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേയിരിക്കും.









