Free shipping on orders above ₹999

Once Upon a Time
Back to the shelf

Memoir · Featured

FFF

Sanil

₹230

10 in stock

ഏകാന്തപഥികനായൊരു യാത്ര ചെയ്യാൻ താത്പര്യമുണ്ടോ? പണ്ടെങ്ങോ കണ്ടും കേട്ടും മറന്നു പോയ ചില ജീവിത സാഹചര്യങ്ങളെ തൊട്ടറിഞ്ഞു പോകുന്നൊരു യാത്ര? അടുത്തറിയണമെന്ന് കരുതിയിട്ടും പലപ്പോഴും ജീവിതത്തിൽ സാധിക്കാതെ പോയ പലതും യാത്രയിൽ നിങ്ങളെ അന്വേഷിച്ചെത്തും. ഓർമ്മകളും സ്വപ്നങ്ങളുമെല്ലാം നിറഞ്ഞൊരത്ഭുത ലോകത്തേക്കാണോ യാത്ര.. ആ യാത്രയുടെ വഴികൾ നിങ്ങൾക്ക് മുന്നിലേക്ക് വരച്ചു കാട്ടാനിവിടെ സനിയെന്നൊരു ചെറുപ്പക്കാരന്റെ തൂലികയുണ്ട്. ഒരു സമൂഹത്തിലെ ജനതയെ മുഴുവനും നിങ്ങൾക്കാ വഴിയിലെവിടെയെങ്കിലുമൊക്കെ കാണാൻ സാധിക്കും. അവരുടെ മനസ്സും കണ്ണുകളുമെല്ലാം ഒരുപോലെ നിറഞ്ഞ് കവിഞ്ഞൊഴുകുന്നുണ്ടാകും. ആ ഒരൊഴുക്കിന്റെ തീവ്രതയിൽ നമ്മളെല്ലാം സ്വയം മറന്നു പോകുന്നൊരവസ്ഥ സംജാതമായെന്നിരിക്കും. ഒടുവിൽ യാത്രയെല്ലാമവസാനിച്ചു കഴിയുമ്പോൾ ഓർമ്മകളുടെ വലിയൊരു കുടമാറ്റത്തിന് സാക്ഷ്യം വഹിച്ചൊരു പ്രീതിയുള്ളവാകും. ഒറ്റവാക്കിൽ മനോഹരമെന്ന് വിശേഷിപ്പിക്കാവുന്ന ആ അത്ഭുതയാത്രയിൽ പങ്കെടുക്കാൻ നിങ്ങളോരോരുത്തരെയും ഞാൻ ക്ഷണിക്കുകയാണ്... വരിക, കഥാകൃത്ത് വഴിതെളിച്ചിട്ടിരിക്കുന്ന ഈ പന്ഥാവിലൂടെ യാത്ര ചെയ്ത് ഒരു മനുഷ്യജന്മത്തെ മുഴുവനും തൊട്ടറിഞ്ഞു പോവുക സുഹൃത്തേ...

ISBN 9788197292514

FFF | Adiniru