About Sajeesh Raj
കൊല്ലം ജില്ലയിലെ തൃക്കടവൂരിൽ ശ്രീ കെ ജി അജയരാജിന്റെയും ശ്രീമതി ശ്രീദേവിയമ്മയുടെയും മകനായി 1990 ൽ ജനനം. കോതമംഗലത്ത് നിന്ന് ബിരുദവും കൂർഗ് ദന്തൽ കോളേജിൽ നിന്ന് മുഖശസ്ത്രക്രിയയിൽ ബിരുദാനന്തര ബിരുദവും നേടി. റീജിയണൽ ക്യാൻസർ സെന്റർ, എലൈറ്റ് മിഷൻ ഹോസ്പിറ്റൽ, പേരദീനിയ സർവകലാശാല ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്ന് ഉപരിപഠനവും പൂർത്തിയാക്കി. ഇപ്പോൾ കൊല്ലം ജില്ലയിൽ മുഖശസ്ത്രക്രിയ വിദഗ്ധനായി ജോലി ചെയ്തു വരുന്നു. കേരള ചിത്രകലാ പരിഷത്ത്, ക്രീയേറ്റർസ് ഇന്റർനാഷണൽ ഗ്രൂപ്പ് തുടങ്ങിയ സംഘടനയുമായി ബന്ധപ്പെട്ട് കലാ സാംസ്കാരിക മേഖലയിൽ സജീവസാന്നിധ്യം. 2024, 2025, 2026 കടലാസ്സ് പൂക്കൾ, മാനവസഞ്ചാരം, വേരുള്ള വരികൾ എന്നീ ആന്തോളജി കവിതസമാഹാരങ്ങൾ പ്രസിദ്ധപ്പെടുത്തി.
2026 ഇൽ aura പുസ്തക പ്രസാധകരിലൂടെ " കാപ്പിക്കുരു " എന്ന നോവൽ പ്രസിദ്ധപ്പെടുത്തി.
“ചരിത്രം ഓർമ്മിക്കപ്പെടുന്നത് അത് ബാക്കി വച്ച നിഴലുകളിൽ നിന്നാണ്. അതൊരു പക്ഷെ പ്രണയമാകാം, വിരഹമാകാം, വേർപാടുകളാകാം, സംഘർഷങ്ങൾ ആകാം.”
കൃതികൾ - കാപ്പിക്കുരു
മകൾ - ആർദ്ര സജീഷ് സഹോദരങ്ങൾ - Dr അജീഷ് രാജ്, സ്വാതി ജെ
Published books
No linked books yet.
More authors from Once Upon a Time Publishing House
Discover other voices and the stories they share









